തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ തിരുവനന്തപുരം നഗരസഭയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 100 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ......
തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര തിരയുത്സവത്തിന് അനന്തപുരിയിൽ പ്രൗഢഗംഭീര തുടക്കം.
30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ് ഘാടനം തിരുവനന്തപുരം നിശാഗന്ധിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വകുപ്പ് മന്ത്രി സജി ചെറിയാൻ ഔദ്യോഗികമായി നിർവഹിച്ചു.
30 വയസ് തികയുന്ന മേളയുടെ ഉദ്ഘാടന വേദിയിൽ 30 ദീപങ്ങൾ തെളിയിച്ചു.
കേരളത്തിൻ്റെ കലാ സാംസ്കാരിക രംഗത്തെ ഏറ്റവും മികച്ചതാക്കാൻ ചലച്ചിത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി. നടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാനവും സർക്കാരും ശക്തമായി അതിജീവിതയ്ക്കൊപ്പമാണെന്ന് സാംസ്കാരിക മന്ത്രി അസന്നിഗ്ദ്ധമായി വ്യക്തമാക്കി.
കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിലിയൻ സംവിധായകൻ പാബ്ലോ ലോറെയ്ൻ മുഖ്യാതിഥിയായി.
'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ജേതാവായ കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിനെ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് നൽകി ആദരിച്ചു.
ചലച്ചിത്ര രംഗത്തെ 50 വർഷത്തെ സംഭാവനയ്ക്ക് പ്രമുഖ സംവിധായകൻ ആർ രാജീവ് നാഥിനെ വേദിയിൽ ആദരിച്ചു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയം നേടി. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ മുട്ടടയില്‍ അഡ്വ. ......
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനം ഉദ്ഘാടന ചിത്രമായ 'പലസ്തീൻ 36' ഉൾപ്പെടെ 11 ചിത്രങ്ങൾ.
ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘർഷങ്ങളും ചർച്ച ചെയ്യുന്നു. 98-ാമത് ഓസ്കാർ പുരസ്കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീൻ ചിത്രമാണിത്. ......
തിരുവനന്തപുരം: പ്രഗത്ഭ ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ സിനിമയുടെ പ്രത്യേക പ്രദർശനം നടക്കും.
1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ് നാഥ്, 1978-ൽ ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. ......
തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമ പ്രേമികൾക്കായി ‘ഇന്ത്യൻ സിനിമ നൗ’ എന്ന വിഭാഗത്തിൽ ഏഴ് ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കും. അനൂപ് ലോക്കുർ സംവിധാനം ചെയ്ത ഡോണ്ട് ടെൽ മദർ, രവിശങ്കർ കൗശിക്കിന്റെ ഫ്ലെയിംസ്, തനിഷ്ഠ ചാറ്റർജിയുടെ ഫുൾ പ്ലേറ്റ്, പ്രഭാഷ് ചന്ദ്രയുടെ ഹാർത്ത് ആൻഡ് ഹോം, ഇഷാൻ ഘോഷിന്റെ മിറാഷ്, അനുപർണ റോയ് സംവിധാനം ചെയ്ത സോങ്സ് ഓഫ് ഫോർഗോട്ടൻ ട്രീസ്, നിഷാന്ത് കാളിന്ദിയുടെ തിയറ്റർ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
അനൂപ് ലോക്കുർ സംവിധാനം ചെയ്ത കന്നഡ ചിത്രമായ ഡോണ്ട് ടെൽ മദർ, 1990-കളിലെ ബെംഗളൂരു നഗരത്തിൽ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്നു. ......
തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ പലസ്തീൻ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയതാണ്.ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ......
തിരുവനന്തപുരം: സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്കെ) ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുക 57 സിനിമകൾ. ആധുനിക ലോകത്തിലെ യാഥാർത്ഥ്യങ്ങളും സങ്കീർണ്ണമായ മനുഷ്യബന്ധങ്ങളും സാമൂഹിക പ്രശ്നങ്ങളും അതിജീവനങ്ങളും സിനിമയിലൂടെ അനാവരണം ചെയ്യും.ഫ്രഞ്ച് സംവിധായിക ഹഫ്സിയ ഹെർസിയുടെ ക്വിയർ പാം പുരസ്കാരം നേടിയ 'ദി ലിറ്റിൽ സിസ്റ്റർ' ആണ് ലോക സിനിമ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ക്വീർ സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമം, യുവതികളോട് തോന്നുന്ന അഭിലാഷം, അതേ സമയം കുടുംബത്തോട് കാണിക്കേണ്ട വിശ്വസ്ഥത എന്നിവയാണ് സിനിമയുടെ പ്രമേയം. ......